ഡെപ്യൂട്ടേഷന്‍ നിയമനം
തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ കീഴിലുള്ള ജില്ലാ ശുചിത്വ മിഷനുകളില്‍ അസിസ്റ്റന്‍റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവുകളിലേക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളി ല്‍ നിന്നും ശുചിത്വ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ളവരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷിക്കാം. 20000-45800 മുതല്‍ 35700-75600 വരെ ശമ്പള സ്കെയിലുള്ളവരായിരിക്കണം അപേക്ഷകര്‍.
ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ അസിസ്റ്റന്‍റ് ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ (ഐഇസി) ഓരോ ഒഴിവിലേക്കും എറണാകുളം, കോഴിക്കോട് ജില്ലകളില്‍ അസിസ്റ്റന്‍റ് ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ (സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ്) ഓരോ ഒഴിവിലേക്കുമാണ് നിയമനം. അസിസ്റ്റന്‍റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ്) ന് അപേക്ഷിക്കുന്നവര്‍ സയന്‍സ് ബിരുദധാരികളോ, സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ/ബിരുദധാരികളോ ആയിരിക്കണം.
താത്പര്യമുള്ളവര്‍ കെഎസ്ആര്‍ പാര്‍ട്ട് (1) റൂള്‍ 144 പ്രകാരമുള്ള അപേക്ഷയും നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രവും സഹിതം ഈ മാസം 23നകം എക്സിക്യൂട്ടീവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വമിഷന്‍, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.
(പിഎന്‍പി 3314/17)
- Log in to post comments