Post Category
ആരോഗ്യ ഇന്‍ഷ്വറന്‍സ് രജിസ്‌ട്രേഷന്‍ 15 വരെ
സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി രജിസ്‌ട്രേഷന്‍ ഈമാസം 15 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ നടത്താം. ചികിത്സാ ആവശ്യങ്ങള്‍ക്കായി സംസ്ഥാന മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും പുതുതായി രജിസ്റ്റര്‍ ചെയ്യാം.
2018 മാര്‍ച്ച് 31 വരെ ആനുകൂല്യത്തിന് അര്‍ഹതയുള്ള ഇന്‍ഷ്വറന്‍സ് കാര്‍ഡിന്റെ പുറത്ത് കുടുംബനാഥന്റെ പേരിന് പകരം ഫാമിലി ഹെഡ് എന്ന് എഴുതിയിരിക്കുന്നവരും പുതുതായി രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments