ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് രജിസ്‌ട്രേഷന്‍ 15 വരെ
കൊച്ചി: 2018-19 വര്‍ഷത്തെ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് രജിസ്‌ട്രേഷന്‍ നവംബര്‍ 15-ന് അവസാനിക്കുന്നു. നിലവില്‍ കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ അക്ഷയ ഉന്നതി കേന്ദ്രങ്ങള്‍ വഴി രജിസ്‌ട്രേഷന്‍ ചെയ്യാം. കഴിഞ്ഞ വര്‍ഷം എടുത്തിരിക്കുന്ന സ്മാര്‍ട്ട് കാര്‍ഡില്‍ കുടുംബനാഥന്റെ പേരിന് പകരം ഫാമിലി ഹെഡ് എന്ന് മുന്‍വശത്ത് എഴുതിയിരിക്കുന്ന മുഴുവന്‍ ഗുണഭോക്താക്കളും കാര്‍ഡ് വീണ്ടും രജിസ്റ്റര്‍ ചെയ്യണം. കൂടാതെ സ്റ്റേറ്റ് പ്രയോരിറ്റി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഗുരുതര രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. റേഷന്‍ കാര്‍ഡില്‍ ചികിത്സയ്ക്കായി നല്‍കിയിരിക്കുന്നു എന്നെഴുതിയ കാര്‍ഡുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ആം ആദ്മി പദ്ധതിയില്‍ നിലവില്‍ അംഗങ്ങളായിട്ടുളള കുടുംബങ്ങള്‍ അവരവരുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാര്‍ കാര്‍ഡ് എന്നിവ പദ്ധതിയുമായി ബന്ധിപ്പിക്കണം. ഇതിനായി www.chiak.org വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഗുണഭോക്താക്കള്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.
- Log in to post comments