തോട്ടട സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
തോട്ടട ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. ഗ്രാമമെന്നോ നഗരമെന്നോ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകയെന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് വിജയിപ്പിക്കുന്നതില്‍ രക്ഷിതാക്കളും അധ്യാപകരും പൂര്‍വവിദ്യാര്‍ഥികളും നാട്ടുകാരും ഒന്നിച്ചിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മേയര്‍ ഇ പി ലത അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ പി.കെ പ്രീത, എന്‍ ബാലകൃഷ്ണന്‍, പി പ്രേമി, ടി.എം കുട്ടികൃഷ്ണന്‍, ഭാരതി കെ.കെ, അജിത എ.പി, പ്രിന്‍സിപ്പല്‍ ലീന രാമത്ത്, യു ബാബു ഗോപിനാഥ്, കെ.വി കുമാരന്‍, കെ.വി രവീന്ദ്രന്‍, ഒ.വി ചന്ദ്രന്‍, ബാബു രയരോത്ത്, പി.വി പ്രദീപന്‍, പി മുരളി, ഒ.സി മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 75 ലക്ഷം രൂപ ചെലവഴിച്ചാണ് ആറ് ക്ലാസ് മുറികളടങ്ങുന്ന ബഹുനില കെട്ടിടം നിര്‍മിക്കുന്നത്. സ്മാര്‍ട് ക്ലാസ് റൂമിന് അനുയോജ്യമായ രീതിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഒന്‍പത് മാസത്തിനകം പണി പൂര്‍ത്തിയാക്കാനാണ് കരാര്‍ നല്‍കിയിരിക്കുന്നത്.
പി എന്‍ സി/4303/2017
- Log in to post comments