ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം
ക്ഷീരവികസന വകുപ്പ് ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്കായി ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ച് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 17 ന് രാവിലെ 9.30 ന് ജില്ലാ പൊലീസ് എംപ്ലോയീസ് കോ ഓപ്പ് സൊസൈറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി കെ സുരേഷ് ബാബു അധ്യക്ഷത വഹിക്കും.
ഭക്ഷ്യ സുരക്ഷാ നിയമവും ഫാം ലൈസന്‍സും, എഫ് എസ് എസ് എ രജിസ്ട്രേഷനും ലൈസന്‍സും കുറ്റങ്ങളും അതിനുളള പിഴകളും എന്നീ വിഷയങ്ങളില്‍ കോഴിക്കോട് ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കള്‍ട്രോള്‍ ഓഫീസര്‍ രശ്മി ആര്, ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി അജിത്ത് കുമാര്‍ എന്നിവര്‍ നയിക്കുന്ന ക്ലാസുകളും നടക്കും. ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്ട്രോള് ഓഫീസര്‍ എം വി രജീഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ജെയിന് ജോര്‍ജ്ജ്, ടെക്നിക്കല്‍ അസിസ്റ്റന്റ് രാജശ്രീ കെ മേനോന്, ക്ഷീരവികസന ഓഫീസര്‍ ട്വിങ്കിള്‍ മാത്യു എന്നിവര്‍ സംബന്ധിക്കും.
പി എന്‍ സി/4307/2017
- Log in to post comments