ലോക പ്രമേഹ ദിനത്തില്‍ കൂട്ടനടത്തം
കാക്കനാട്: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ജില്ല പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കൂട്ടനടത്തം ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഫഌഗ് ഓഫ് ചെയ്തു. പ്രമേഹത്തിനെതിരായ ബോധവത്കരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേരള പ്രമേഹ പ്രതിരോധ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കൂട്ടനടത്തം തൃക്കാക്കര ജംക്ഷനില്‍ നിന്നാരംഭിച്ച് ജില്ല പഞ്ചായത്ത് ആസ്ഥാനത്ത് സമാപിച്ചു.
ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന ബോധവ്തകരണ സെമിനാര്‍ മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ അധ്യക്ഷത വഹിച്ചു. തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ. നീനു മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ് മുഖ്യപ്രഭാഷണം നടത്തി. വിപിഎസ് ലേക്്‌ഷോര്‍ ആശുപത്രി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജോണ്‍ അലക്‌സാണ്ടര്‍, സിഇഒ ഡോ.എസ്.കെ. അബ്ദുള്ള, ഡോ. കാര്‍ത്തിക് തുടങ്ങിയവര്‍ ക്ലാസെടുത്തു.
പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ സി.കെ. അയ്യപ്പന്‍ കുട്ടി, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജോര്‍ജ്, ജില്ല പഞ്ചായത്തംഗങ്ങളായ ശാരദ മോഹന്‍, സരള മോഹന്‍, എ.പി. സുഭാഷ്, സോന ജയരാജ്, ഹിമ ഹരീഷ്, കെ.ടി. അബ്രഹാം, ജോളി ബേബി, ചലച്ചിത്രതാരം കലാഭവന്‍ റഹ്മാന്‍, കെ.എ. അബ്ദുള്ള, ഐസക്, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.കെ. അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments