300 പറ നെല്ല് കൊയ്തെടുത്ത് മാതൃകയായി കാരക്കുറുശ്ശി എയിംസ് ക്ലബ്ബ്
ഒറ്റ വിളവില്‍ 300 പറ(ഒരു പറ-30 കിലോഗ്രാം) നെല്ല് കൊയ്തെടുത്ത് കാരക്കുറുശ്ശി എയിംസ് യൂത്ത് ക്ലബ്ബ് നാടിന് മാതൃകയായി. കൊയ്തെടുക്കുന്ന നെല്ല് ക്ലബ് അംഗങ്ങളെല്ലാം വീതിച്ചെടുക്കും. പാട്ടത്തിനെടുത്ത മൂന്ന് ഏക്കര്‍ ഭൂമിയിലാണ് കൃഷി നടത്തുന്നത്. ഇനി അത്രയും കിട്ടിയില്ലെങ്കില്‍ ഉളളത് വീതിച്ചെടുക്കും. ഈ വര്‍ഷത്തെ മികച്ച നെഹ്റു യുവകേന്ദ്ര യൂത്ത് ക്ലബ്ബ് അവാര്‍ഡ് നേടിയ കാരക്കുറുശ്ശി എയിംസ് ക്ലബ്ബ് പ്രസിഡന്റ് എം.ജി രഘുനാഥും എം.പി മനോജും വ്യക്തമാക്കുന്നു.
ഇതിനു പുറമെ കലാ-കായിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ക്ലബ് നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ ജില്ലാ കേരളോത്സവത്തില്‍ 20 ക്ലബ് അംഗങ്ങള്‍ അടങ്ങുന്ന നാടന്‍ പാട്ട് സംഘത്തിന് ഒന്നാം സ്ഥാനം കിട്ടിയിരുന്നു. കൂടാതെ ചെണ്ടമേളത്തിനും ഒന്നാം സ്ഥാനം നേടിയിരുന്നു. കാരക്കുറിശ്ശി പഞ്ചായത്തിലെ കിടപ്പു രോഗികളായവര്‍ക്ക് സാന്ത്വന പരിചരണവും ക്ലബ് നടത്തുന്നുണ്ട്. പഞ്ചായത്ത് പരിധിയിലെ എസ്.എസ്.എല്‍.സി -പ്ലസ്ടു വിജയികള്‍ക്കായി അനുമോദന പരിപാടികളും ക്ലബിന്റെ മേല്‍നോട്ടത്തില്‍ നടക്കാറുണ്ട്.
- Log in to post comments