Skip to main content

 ലോക പരിസ്ഥിതി ദിനം: വൃക്ഷത്തൈ നടലിന്റെ          ജില്ലാതല ഉദ്ഘാടനം കാലിച്ചാനടുക്കം സ്‌കൂളില്‍ 

ഹരിതകേരള മിഷന്റെ ഭാഗമായി മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വൃക്ഷത്തൈ നടലിന്റെ ജില്ലാതല ഉദ്ഘാടനം കാലിച്ചാനടുക്കം ഗവ.ഹൈസ്‌ക്കൂളില്‍ നടക്കും. ഇന്ന് (ജൂണ്‍ 5) രാവിലെ 9.30ന് നടക്കുന്ന വൃക്ഷതൈ നടീല്‍ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ നിര്‍വഹിക്കും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ അധ്യക്ഷത വഹിക്കും. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍ വൃക്ഷതൈ കൈമാറും. ചടങ്ങില്‍ പ്ലാസ്റ്റിക് കളക്ഷന്‍ സെന്ററിന്റെ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി തങ്കമണിയും ഔഷധത്തോട്ടത്തിന്റെ ഉദ്ഘാടനം  വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ.ഗിരീഷ് ചോലയിലും നിര്‍വഹിക്കും. 

date