എറണാകുളം അറിയിപ്പുകള്‍
ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) ആഭിമുഖ്യത്തില്‍ ജൂണ്‍ മുതല്‍ ഇനി പറയുന്ന കോഴ്‌സുകള്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ, യോഗ്യത ഡിഗ്രി പാസ്, ഡി.സി.എ യോഗ്യത പ്ലസ് ടു, ഡി.ഡി.റ്റി.ഒ.എ യോഗ്യത എസ്.എസ്.എല്‍.സി പാസ്, സി.സി.എല്‍.ഐ.എസ് യോഗ്യത എസ്.എസ്.എല്‍.സി പാസ്, പി.ജി.ഡി.എ.ഇ യോഗ്യത ഡിഗ്രി പാസ്, പി.ജി.ഡി.ഇ.ഡി യോഗ്യത ബി.ഇ/ബി.ടെക്/എം.എസ്.സി. അപേക്ഷിക്കുവാനുളള അവസാന തീയതി ജൂണ്‍ 27.
കോഴ്‌സുകളില്‍ പഠിക്കുന്ന എസ്.സി/എസ്.റ്റി മറ്റ് പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാഫോറവും വിശദവിവരവും ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റായ www.ihrd.ac.in നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച ഫാറങ്ങള്‍ രജിസ്‌ട്രേഷന്‍ ഫീസായ 150 രൂപ (എസ്.സി/എസ്.റ്റി വിഭാഗങ്ങള്‍ക്ക് 100 രൂപ) ഡി.ഡി സഹിതം ജൂണ്‍ 27-ന് മുമ്പ് അതത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം.
ബാലവേലവിരുദ്ധ ദിനാചരണം: സെമിനാര്‍ 2018 ജൂണ്‍ 8 ന്
കൊച്ചി: ലോക ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തൊഴില്‍ വകുപ്പ് എറണാകുളം ജില്ലയില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പെയിന്‍ സംഘടിപ്പിക്കുന്നു ചൈല്‍ഡ് ലൈന്‍, പോലീസ്, സാമൂഹ്യ നീതി വകുപ്പ്, ഹോട്ടല്‍ & റെസ്റ്റോറന്റ്, റെസിഡന്‍സ് അസോസിയേഷന്‍ എന്നിവരുടെ സഹകരത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജൂണ്‍ 8 രാവിലെ 10 മണിയ്ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ബാലാവകാശ നിയമത്തെക്കുറിച്ചും ബാലവേലവിരുദ്ധ നിയമത്തെക്കുറിച്ചുമുളള സെമിനാര്‍ ജില്ലാ കളക്ടര്‍ കെ.മുഹമ്മദ് വൈ.സഫീറുളള ഉദ്ഘാടനം ചെയ്യും.
സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ സെന്ററുകളില്‍ വിദ്യാഭ്യാസ
വോളണ്ടിയര്‍മാരെ നിയമിക്കുന്നു
കൊച്ചി: സര്‍വ്വ ശിക്ഷാ അഭിയാന്‍ എറണാകുളം ജില്ലയില്‍ ഇതര സംസ്ഥാന കുട്ടികള്‍ കൂടുതലായി പഠിക്കുന്ന 20 സ്‌കൂളുകളെ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ സെന്ററുകളായി നിശ്ചയിച്ചിട്ടുണ്ട്. ഈ വിദ്യാലയങ്ങളില്‍ ഇതര സംസ്ഥാന കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി വിദ്യാഭ്യാസ വോളണ്ടിയര്‍മാരെ നിയമിക്കുന്നതിനുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ സര്‍വ്വ ശിക്ഷാ അഭിയാന്റെ ജില്ലാ പ്രോജക്ട് ഓഫീസര്‍, സര്‍വ്വ ശിക്ഷാ അഭിയാന്‍, എറണാകുളം, എസ്.ആര്‍.വി ഡി എല്‍.പി സ്‌കൂള്‍ ക്യാമ്പസ,് ചിറ്റൂര്‍ റോഡ്, എറണാകുളം - 682011 മേല്‍വിലാസത്തിലുള്ള കാര്യാലയത്തില്‍ ജൂണ്‍ 13-ന് രാവിലെ 11 മണിക്ക് നടക്കും. പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത. ബഹുഭാഷാ പ്രാവീണ്യം ആവശ്യമാണ്. മാസവേതനം 10000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2375157.
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: കേരള ഹൈക്കോടതിയില്‍ നിന്നും ജുഡീഷ്യല്‍ റെക്കോര്‍ഡുകള്‍ റാക്കോടുകൂടി പഴയ ഹൈക്കോടതി വളപ്പിലുളള കെട്ടിടത്തിലേക്ക് മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 11-ന് വൈകിട്ട് മൂന്നു വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൈക്കോടതി ഭരണവിഭാഗം രജിസ്ട്രാര്‍ ഓഫീസില്‍ അറിയാം.
സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കൊച്ചി: എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് മാര്‍ച്ചില്‍ നടത്തിയ സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി കോഴ്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം പഠനകേന്ദ്രത്തിലെ ശാലിനി.എസ് 600 ല്‍ 554 മാര്‍ക്കോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി. തൃശൂര്‍ പഠനകേന്ദ്രത്തിലെ വി.എ.അജിത, ഡോ.എ.രമ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ നേടി. ജൂലൈയില്‍ തുടങ്ങുന്ന രണ്ടാമത്ത ബാച്ചിലേക്കുളള അഡ്മിഷന്‍ തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446330827, www.src.kerala.gov.in/www.srccc.in .
ഈ മാസം 7 നേത്ര ചികിത്സാ ക്യാമ്പുകള്‍ നടത്തും
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ഈ മാസം ഏഴു നേത്ര ചികിത്സാ ക്യാമ്പുകള്‍ സംഘടിപ്പിക്കും. 11-ന് പുത്തന്‍വേലിക്കര ജനറല്‍ ഹോസ്പിറ്റല്‍, 12-ന് പല്ലാരിമംഗലം പി.എച്ച്.സി, 16-ന് തൃപ്പൂണിത്തുറ വടക്കേക്കോട്ട 45-ാം നമ്പര്‍ അങ്കണവാടി, 19-ന് ഗോശ്രീ ജംഗ്ഷനിലുളള എസ്.എന്‍ ഹാള്‍, 23-ന് മഞ്ഞുമ്മല്‍ സ്‌നേഹ നഴ്‌സറി സ്‌കൂള്‍, 25-ന് കീച്ചേരി സി.എച്ച്.സി, 26-ന് കെ.പി.എം.എസ് ഓഫീസ് കാക്കനാട് എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍.
.
- Log in to post comments