Post Category
എം.ബി.എ പ്രവേശന പരീക്ഷ ജൂലൈ എട്ടിന്
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ 24ന് നടത്താനിരുന്ന കെ മാറ്റ് കേരള പ്രവേശന പരീക്ഷ നിപ വൈറസ് കാരണം ജൂലായ് എട്ടിലേക്ക് മാറ്റി. വിശദ വിവരങ്ങള്‍ kmatkerala.in ല്‍ ലഭ്യമാണ്.
കേരള യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തുന്ന എം.ബി.എ പ്രവേശന പരീക്ഷയായ കെ.മാറ്റ് കേരളയുടെ ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 25 വരെ നല്‍കാം.
അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷ നല്‍കാം. ഫോണ്‍ : 04712335133, 8547255133.
പി.എന്‍.എക്‌സ്.2272/18
date
- Log in to post comments