Post Category
ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാര്‍ക്ക് ധനസഹായം
സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ഭിന്നശേഷിക്കാരായ ലൈസന്‍സുള്ള ലോട്ടറി ഏജന്റുമാര്‍ക്ക് 5000 രൂപ വീതം ധനസഹായം നല്‍കുന്നു. 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വം ഉള്ളവരും, വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടാത്തവരും, അഞ്ചുവര്‍ഷത്തിനകം ഈ ആനുകൂല്യം ലഭിക്കാത്തവരുമായിരിക്കണം അപേക്ഷകര്‍. ഫോറം പൂരിപ്പിച്ച് മതിയായ രേഖകള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം, 695012 എന്ന വിലാസത്തില്‍ നല്‍കണം. അപേക്ഷകള്‍ ജൂലൈ 15 ന് അഞ്ചു മണി വരെ സ്വീകരിക്കും. അപേക്ഷാഫോറം www.hpwc.kerala.gov.in എന്ന വിലാസത്തില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471 - 2347768, 7152, 7153, 7156.
പി.എന്‍.എക്‌സ്.2273/18
date
- Log in to post comments