വികലാംഗക്ഷേമ കോര്‍പ്പറേഷനില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ : കാലാവധി ജൂലൈ 31 വരെ നീട്ടി
വിവിധ സ്വയംതൊഴില്‍ പദ്ധതികള്‍ക്കായി സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷനില്‍ നിന്ന് വായ്പ എടുത്തവര്‍ക്കുളള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ജൂലൈ 31 വരെ നീട്ടി. 2000 മുതല്‍ വായ്പയെടുത്ത് കാലാവധി കഴിഞ്ഞിട്ടും തിരിച്ചടയ്ക്കാത്തവരുടെ പിഴപലിശ പൂര്‍ണ്ണമായും ഒഴിവാക്കി പലിശയില്‍ ഇളവ് നല്‍കിയാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപ്പാക്കുന്നത്. അര്‍ഹതപ്പെട്ടവരുടെ പേരുവിവരം www.hpwc.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട.് ഓഫീസ് പ്രവൃര്‍ത്തി സമയങ്ങളില്‍ 0471 - 2347768, 0471 - 2347152, 0471 - 2347153, 0471 - 2347156, 9446221516 എന്നീ ഫോണ്‍ നമ്പറുകളില്‍ വിശദാംശം ലഭിക്കും.
ജൂലൈ 31നകം നിശ്ചിത തുക അടച്ച് ലോണ്‍ തീര്‍ക്കുന്നവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം. ഈ അവസരം പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ റവന്യൂ റിക്കവറി നടപടികള്‍ ആരംഭിക്കുമെന്ന് എം.ഡി. അറിയിച്ചു.
പി.എന്‍.എക്‌സ്.2274/18
- Log in to post comments