Skip to main content

    വികസന പദ്ധതികള്‍ക്ക് തുക അനുവദിച്ചു

എന്‍.എ നെല്ലിക്കുന്ന് എംഎല്‍എയുടെ  പ്രത്യേക ആസ്തിവികസനഫണ്ടില്‍ നിന്ന്  കാസര്‍കോട് നിയോജക മണ്ഡലത്തിലെ മധൂര്‍ ഗ്രാമപഞ്ചായത്തിലെ  ചിപ്പാര്‍- തൈവളപ്പ് റോഡ് ടാറിംഗിന്  3,90,000 രൂപയും പാറക്കട്ടയിലെ എസ് പി ഓഫീസ്  കോമ്പൗണ്ടിലെ റോഡ് ഇന്റര്‍ലോക്ക് ചെയ്യുന്നതിന് 4,90,000 രൂപയും കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ മല്ല്യാസ് റോഡ്-തായലങ്ങാടി റോഡ്  പുനരുദ്ധാരണത്തിന് 7,00,000 രൂപയും അനുവദിച്ചു.
    പി.ബി അബ്ദുള്‍ റസാഖ് എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്ന്  മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ മംഗല്‍പാടി ഗ്രാമപഞ്ചാത്തിലെ ഹാജി ഇസാഖ്-അഡ്ക്ക റോഡ് കോണ്‍ക്രീറ്റിംഗിന്  4,00,000 രൂപ അനുവദിച്ചു. പദ്ധതികള്‍ക്ക് ജില്ലാകളക്ടര്‍ ജീവന്‍ബാബു.കെ ഭരണാനുമതി നല്‍കി. 

  

date