Skip to main content

നിപ ; ബോധവത്കരണം ശക്തമാക്കി 

നിപ വൈറസ് ബാധയെ തുടര്‍ന്ന് പനി മരണങ്ങള്‍ ഉണ്ടായ ജില്ലയില്‍ രോഗബാധ സംബന്ധിച്ച് ഭീതി ജനിപ്പിക്കുന്ന തരത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നതിനെതിരെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നിപ സംബന്ധിച്ച യഥാര്‍ത്ഥ വസ്തുതകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉള്‍പ്പെടുത്തി പുറത്തിറക്കിയ അയ്യായിരത്തിലധികം ലഘുലേഖകള്‍ ഇതിനകം വിതരണം ചെയ്തു. ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള ഇടങ്ങളിലാണ് നോട്ടീസ് വിതരണം നടത്തിയത്. കൂടാതെ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 50 ലേറെ ഹോര്‍ഡിംഗുകളും സ്ഥാപിച്ചു വരികയാണ്. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) നല്‍കുന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രചരണ ബോര്‍ഡുകളാണ് സ്ഥാപിക്കുന്നത്. നിപ വൈറസ് ബാധിതരായ രേഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ജാഗ്രതാ തുടരാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ നിപ മീഡിയ സെല്ലിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത്. 

date