Post Category
ഓക്‌സിലിയറി നഴ്‌സിംഗ് ആന്റ് മിഡ് വൈഫ്‌സ് കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു
ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സ്‌കൂളുകളില്‍ ഒന്നാം വര്‍ഷ ഓക്‌സിലിയറി നഴ്‌സിംഗ് ആന്റ് മിഡ് വൈഫ്‌സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കാസര്‍കോട് ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്റര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ നാലു സെന്ററുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകള്‍ ഈ മാസം 16 വൈകുന്നേരം അഞ്ചിനകം ട്രെയിനിംഗ് സെന്റര്‍ പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കണം. വിശദവിരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസ്, കാസര്‍കോട് ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. ഫോണ്‍: 04994 227613.
date
- Log in to post comments