Post Category
ഡോക്ടര്‍ ഒഴിവ്; കൂടിക്കാഴ്ച 12ന്
ജില്ലയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിലും എന്‍.എച്ച്.എം.കരാര്‍ അടിസ്ഥാനത്തിലും പഞ്ചായത്ത് വഴി കരാര്‍ അടിസ്ഥാനത്തിലും താല്‍ക്കാലികമായി ഡോക്ടര്‍മാരെ നിയമിക്കുന്നു. കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഈ മാസം 12ന് രാവിലെ 10ന് നിയമനത്തിനായുള്ള കൂടിക്കാഴ്ച നടത്തും. അപേക്ഷകര്‍ എം.ബി.ബി.എസ് യോഗ്യതയുള്ളവരും ടി.സി.എം.സി. റജിസ്‌ട്രേഷന്‍ ഉള്ളവരുമായിരിക്കണം. നേരത്തെ അപേക്ഷ നല്‍കിയവരും കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0467-2203118, 99461-05497.
date
- Log in to post comments