സസ്യാരോഗ്യ ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി
സസ്യങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് സിവില്‍ സ്റ്റേഷനില്‍ സസ്യാരോഗ്യ ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി. വിളകളെ ബാധിക്കുന്ന കീടരോഗബാധകളെ കുറിച്ചുള്ള സംശയ നിവാരണം, കീടങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, വിളപരിപാലനവുമായി ബന്ധപ്പെട്ട സാങ്കേതിക നിര്‍ദ്ദേശങ്ങള്‍, മണ്ണിന്റെ ആരോഗ്യപരിശോധന എന്നീ സേവനങ്ങള്‍ സസ്യാരോഗ്യ ക്ലിനിക്കില്‍ ലഭിക്കും.
ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍വഹിച്ചു. ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മറിയം ജേക്കബ് വിശദീകരിച്ചു. സിവില്‍ സ്റ്റേഷനിലെ എഫ് ബ്ലോക്കിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ കാര്യാലയത്തിലാണ് സസ്യാരോഗ്യ ക്ലിനിക്ക് പ്രവര്‍ത്തിക്കുക. എല്ലാ ബുധനാഴ്ചകളിലും രാവിലെ 10 മണി മുതല്‍ വൈകിട്ട് നാല് മണി വരെ പൊതുജനങ്ങള്‍ക്ക് ക്ലിനിക്കിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം.
- Log in to post comments