Skip to main content

ട്യൂട്ടര്‍ നിയമനം

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെയ പരിധിയില്‍ നടുവില്‍(ആണ്‍കുട്ടികള്‍), മയ്യില്‍ (പെണ്‍കുട്ടികള്‍) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് സമയത്തിനു ശേഷവും അവധി ദിവസങ്ങളിലും ഇംഗ്ലീഷ്, കണക്ക്, സയന്‍സ് വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കുന്നതിന് യോഗ്യതയും താല്‍പര്യവുമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.   തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ ഹോണറേറിയം ലഭിക്കും.  അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബന്ധപ്പെട്ട  വിഷയത്തില്‍ ബിരുദവും ബി എഡും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.    വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം 12 ന് വൈകിട്ട് 5 മണിക്ക് മുമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കരിമ്പം പി ഒ, തളിപ്പറമ്പ് 670142 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 9496070401.

date