Skip to main content

പട്ടികജാതി വിഭാഗക്കാര്‍ക്ക് ആധുനിക സാങ്കേതിക വിദ്യാ പരിശീലനം

സി-ഡിറ്റ് സൈബര്‍ശ്രീ തിരുവനന്തപുരത്തു നടത്തുന്ന സാങ്കേതിക വിദ്യാ പരിശീലനങ്ങളില്‍ പങ്കെടുക്കുന്നതിന് 20 മുതല്‍ 26 വരെ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍റ് ഇലക്ട്രോണിക്സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ എം.സി.എ/എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയവര്‍ക്ക് സോഫ്റ്റ്വെയര്‍ വികസന പരിശീലനത്തിന് അപേക്ഷിക്കാവുന്നതാണ്. ഏഴ് മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സ്റ്റൈപ്പന്‍റ് ലഭിക്കും. 
എഞ്ചിനീയറിംഗ്/എം.സി.എ/ബി.സി.എ എന്നിവയില്‍ ബിരുദമുള്ളവര്‍ക്കും കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കും ടുഡി ആന്‍റ് ത്രീഡി ഗെയിം വികസന പരിശീലനത്തിന് അപേക്ഷിക്കാം. ആറ് മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 3500 രൂപ സ്റ്റൈപ്പന്‍റ് ലഭിക്കും. 
വിഷ്വല്‍ മീഡിയയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്നോളജിയില്‍പ്പെടുന്ന സൗണ്ട് എഞ്ചിനീയറിംഗ്, എഡിറ്റിംഗ്, വിഷ്വല്‍ ഇഫക്ട് തുടങ്ങിയവയില്‍ ആറ് മാസത്തെ പരിശീലനം നല്‍കുന്നു. എഞ്ചിനീയറിംഗ്/ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 5000 രൂപ സ്റ്റൈപ്പന്‍റ് ലഭിക്കും. 
വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കററുകളുടെ ശരിപകര്‍പ്പ്  സഹിതം അപേക്ഷ ഈ മാസം 18ന് മുമ്പ് സൈബര്‍ശ്രീ സെന്‍റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, റ്റി.സി.81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ ലഭിക്കണം.
അപേക്ഷയും മറ്റ് രേഖകളും cybersritraining@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ വഴിയും അയയ്ക്കാം. 
വിശദവിവരങ്ങളും അപേക്ഷാഫോറവുംwww.cybersri.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.  ഫോണ്‍: 04712323949.
                                             (പിഎന്‍പി 1475/18)

date