Post Category
ഇംഹാന്‍സ് ഓട്ടിസം സെന്‍ററില്‍ ഒഴിവ്
ഇംഹാന്‍സും സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് ആരംഭിക്കുന്ന ഓട്ടിസം സെന്‍ററിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിദഗ്ദ്ധരെ നിയമിക്കുന്നു. സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ്, ഡെവലപ്മെന്‍റല്‍ തെറാപ്പിസ്റ്റ്, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍, സോഷ്യല്‍ വര്‍ക്കര്‍ എന്നീ തസ്തികയില്‍ ഓരോ ഒഴിവിലേക്കാണ് നിയമനം. നിശ്ചിത യോഗ്യതയുള്ളവര്‍ ഈ മാസം 20ന് വൈകിട്ട് നാലിന് മുമ്പ് ലഭിക്കത്തക്കവിധം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് (പിഒ), കോഴിക്കോട് 673008 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0495 2359352, 9809615853. (പിഎന്‍പി 1473/18)
date
- Log in to post comments