Skip to main content

കാര്‍പ്പെന്റര്‍ വിജ്ഞാപനം

 

നെടുമങ്ങാട് ഐ.ടി.ഡി.പി. യുടെ കീഴില്‍ തിരുവനന്തപുരം അമ്പൂരി കുട്ടമലയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍, കാര്‍പ്പെന്റര്‍ ട്രേഡിലേക്ക് പട്ടികവര്‍ഗ യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  എസ്.എസ്.എല്‍.സി. വരെ പഠിച്ച പതിനഞ്ച് വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. പഠനം സൗജന്യമാണ്.  പരിശീലന കാലത്ത് പ്രതിമാസ സ്റ്റൈപ്പന്റും ലംപ്‌സം ഗ്രാന്റും ലഭിക്കും. കോഴ്‌സ് വിജയിക്കുന്നവര്‍ക്ക് പി.എസ്.സി അംഗീകാരമുള്ള എന്‍.സി.വി.റ്റി സര്‍ട്ടിഫിക്കറ്റും ലഭിക്കും.  അപേക്ഷ കുട്ടമല എ.ടി.ഐ, വാമനപുരം, നെടുമങ്ങാട്, കുറ്റിച്ചല്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ലഭിക്കും.   പൂരിപ്പിച്ച അപേക്ഷകള്‍ ചീഫ് ഇന്‍സ്ട്രക്ടര്‍, ഗവണ്‍മെന്റ് പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ഐ.ടി.ഐ, കുട്ടമല പി.ഒ.- 695505 എന്ന വിലാസത്തില്‍ ഈ മാസം 28 വൈകിട്ട് 5 മണിക്ക് മുന്‍പ് സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0472-2812557.
(പി.ആര്‍.പി 1618/2018)

date