Post Category
സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസ് നടപ്പാക്കി വരുന്ന 'എന്റെ ഗ്രാമം' പദ്ധിതിയില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി സബ്‌സിഡിയോട് കൂടി വായ്പ നല്‍കുന്നു. അപേക്ഷകര്‍ ഗ്രാമപ്രദേശത്താണ് വ്യവസായം അരംഭിക്കേണ്ടത്. അപേക്ഷിക്കാവുന്ന പ്രോജക്ടിന്റെ പരമാവധി പദ്ധതിച്ചെലവ് അഞ്ച് ലക്ഷം രൂപ. അപേക്ഷകരെ നേരിട്ടു വിളിച്ചുവരുത്തി ആരംഭിക്കാന്‍ പോകുന്ന വ്യവസായ സംരംഭത്തെപ്പറ്റി അഭിമുഖം നടത്തിയാകും അര്‍ഹത നിശ്ചയിക്കുക. താല്പര്യമുള്ളവര്‍ ബാങ്ക് വായ്പാ ലഭ്യത ഉറപ്പുവരുത്തിയ ശേഷം ഖാദി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കുന്ന സൗജന്യ അപേക്ഷാ ഫോറം പൂരിപ്പിച്ച് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉപ്പളം റോഡിലെ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0471 2472896.
(പി.ആര്‍.പി 1623/2018)
date
- Log in to post comments