Post Category
ചെറുകിട വ്യവസായ പുനരുദ്ധാരണ പുനരധിവാസ പദ്ധതി
വിവിധ കാരണങ്ങളാല്‍ പീഡിത ഗണത്തില്‍ വരുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിനും പുനരധിവാസത്തിനും വ്യവസായ വകുപ്പ് പുതിയ പദ്ധതി ആരംഭിക്കും. നിലവിലെ വ്യവസ്ഥ പ്രകാരം പീഡിത വ്യവസായ ഗണത്തില്‍പ്പെടുന്നതും ഉല്‍പ്പാദനക്ഷമത നെഗറ്റീവ് ലിസ്റ്റില്‍പ്പെടാതെ ഉദേ്യാഗ് ആധാര്‍ രജിസ്‌ട്രേഷന്‍ ഉള്ള എം.എസ്.എം.ഇ യൂണിറ്റുകള്‍ എന്നിവരെയാണ് പരിഗണിക്കുന്നത്. പരമാവധി അഞ്ച് ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിക്കുക. ജില്ലാ വ്യവസായകേന്ദ്രം ഓഫീസിലോ അതത് താലൂക്ക് വ്യവസായ ഓഫീസിലോ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് വ്യവസായ വകുപ്പ് ജനറല്‍ മാനേജര്‍ അറിയിച്ചു.
(പി.ആര്‍.പി 1624/2018)
date
- Log in to post comments