Post Category
ലൈബ്രേറിയന്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
അരിപ്പ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ലൈബ്രേറിയന്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ലൈബ്രറി സയന്‍സില്‍ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. സ്‌കൂളില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ മാത്രം ജൂണ്‍ 18 വൈകിട്ട് അഞ്ചിന് മുന്‍പ് വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ എത്തിക്കണം. 2019 മാര്‍ച്ച് 31 വരെയാണ് കരാര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 0475 2222353.
(പി.ആര്‍.പി 1625/2018)
date
- Log in to post comments