Post Category
തൊഴില്‍ നൈപുണ്യ വികസന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
റബര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെയും നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ് മിഷന്റെയും സഹകരണത്തോടെയും എച്ച്.എല്‍.എല്‍. മാനേജ്‌മെന്റ് അക്കാഡമിയില്‍ ആരംഭിക്കുന്ന തൊഴില്‍ നൈപുണ്യ വികസന കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. ജൂനിയര്‍ റബ്ബര്‍ ടെക്‌നീഷ്യന്‍ / ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ലാബ് കെമിസ്റ്റ്, മെറ്റീരിയല്‍ ഹാന്‍ഡിലിംഗ്, സ്റ്റോറേജ് ഓപ്പറേഷന്‍ എന്നീ കോഴ്‌സുകളില്‍ പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. 430 മണിക്കൂര്‍ (62 ദിവസം) ആണ് കോഴ്‌സ് കലയളവ്. പ്രായപരിധി 18-30 വയസ്. ആകെ 60 സീറ്റാണ് ഉള്ളത്. ജൂലൈ 14 ന് ആരംഭിക്കുന്ന കോഴ്‌സിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ ജൂണ്‍ എട്ടിന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995444585, 8606258829.
(പി.ആര്‍.പി 1626/2018)
date
- Log in to post comments