Skip to main content

നെഹ്‌റു യുവകേന്ദ്ര ദിനാഘോഷവും അവാര്‍ഡ് ദാനവും ഇന്ന്

നെഹ്‌റു യുവ കേന്ദ്ര സ്ഥാപന ദിനാഘോഷവും ജില്ലാ യൂത്ത് ക്ലബ് അവാര്‍ഡ് ദാനവും ഇന്ന് (നവംബര്‍ 14) രാവിലെ 10.30ന് കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ നടക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിക്കും.  ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള ജില്ലാതല അവാര്‍ഡും പ്രശസ്തി പത്രവും വേങ്ങര ബ്ലോക്കിലെ അമ്പലമാട് ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന് എം.പി സമ്മാനിക്കും.  ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന യൂത്ത് പാര്‍ലമെന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.  തിരഞ്ഞെടുക്കപ്പെട്ട യൂത്ത് ക്ലബ്ബുകള്‍ക്കുള്ള പ്രത്യേക പുരസ്‌കാരങ്ങള്‍ ജില്ലാ കലക്ടര്‍ അമിത് മീണ സമ്മാനിക്കും.  നഗരസഭ വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ദ്, അസിസ്റ്റന്റ് കലക്ടര്‍ അരുണ്‍ കെ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date