Skip to main content

ബോധവല്‍കരണ ക്ലാസ് നടത്തി

 

മാനസിക വെല്ലുവിളി, സെറിബ്രല്‍പള്‍സി, ഓട്ടിസം, ബഹുമുഖ വൈകല്യം തുടങ്ങിയ ഭിന്നശേഷിയുള്ളവരുടെ രക്ഷിതാക്കള്‍ക്ക് അഡീഷണല്‍ ശിശുവികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വൈത്തിരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ ബോധവല്‍കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് വി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഹനീഫ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.സി.ഗോപി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.വി.വിജേഷ് വാര്‍ഡ് മെമ്പര്‍ സലീം മെമന, അഡീഷണല്‍ ശിശുവികസന ഓഫീസര്‍ ഡാര്‍ളി ഇ പോള്‍ എന്നിവര്‍ സംസാരിച്ചു.  നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ലെവല്‍ കമ്മറ്റി കണ്‍വീനര്‍ സുകുമാരന്‍, മാനന്തവാടി ജനറല്‍ ആശുപത്രി സൈക്യാട്രി വിഭാഗം ഡോ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. പ്രൊജക്ട് സൂപ്പര്‍വൈസര്‍ എന്‍.പി.ഗീത നന്ദി പറഞ്ഞു.

date