Skip to main content

തീര്‍ഥാടകര്‍ പ്ലാസ്റ്റിക് പൂര്‍ണമായും  ഒഴിവാക്കണം- ശബരിമല തന്ത്രി

ശബരിമല: അയ്യപ്പദര്‍ശനത്തിനെത്തുന്നവര്‍ ശബരിമലയില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടു വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനര് പറഞ്ഞു. മലിനീകരണത്തിനിടയാക്കും വിധം  പ്ലാസ്റ്റിക് വസ്തുക്കള്‍ വലിച്ചെറിയുന്നത് ശബരിമലയിലെ പരിസ്ഥിതിക്ക് സാരമായ ദോഷമുണ്ടാക്കുന്നുണ്ട്. സാധാരണഗതിയില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് പ്ലാസ്റ്റിക് വസ്തുക്കളുടെ ആവശ്യമില്ല. ഇരുമുടിക്കെട്ടില്‍ ഒരു തരത്തിലുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പാടില്ല.

ശബരിമലയെ പൂര്‍ണമായും പ്ലാസ്റ്റിക് മുക്തമായി സൂക്ഷിക്കാന്‍ എല്ലാവരുടെയും സഹകരണം വേണം. അയ്യപ്പന്റെ മണ്ണ് മലിനമാകാതെ സൂക്ഷിക്കാന്‍ ഭക്തജനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും തന്ത്രി പറഞ്ഞു.        

 (പി.ആര്‍. ശബരി-43)

date