Skip to main content

നെടുമങ്ങാട് ജില്ലാ ആശുപത്രി: ആറ് പുതിയ പദ്ധതികളുടെ  ഉദ്ഘാടനം ഇന്ന് (നവംബര്‍ 23)

     തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി, നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നടപ്പാക്കിയ ആറ് പുതിയ വികസന പദ്ധതികള്‍ ഇന്ന് നവംബര്‍ 23) ഉദ്ഘാടനം ചെയ്യും.  വൈകുന്നേരം മൂന്ന് മണിക്ക് ആശുപത്രി അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.റ്റി. ജലീല്‍ പദ്ധതികള്‍ നാടിനു സമര്‍പ്പിക്കും. 
    നവീകരിച്ച ഓപ്പറേഷന്‍ തിയേറ്റര്‍, പുതുതായി നിര്‍മിച്ച നേത്ര വിഭാഗം ഓപ്പറേഷന്‍ തിയേറ്റര്‍, ഡിജിറ്റല്‍ എക്‌സ്‌റേ യൂണിറ്റ്, പവല്‍ ലോണ്‍ട്രി, എച്ച്.എല്‍.എല്‍. ലാബ്, ആര്‍.ജി.സി.ബി ലാബ്, ജന്‍ ഔഷധി, മെഡിക്കല്‍ സ്റ്റോര്‍ എന്നിവയാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്.
    പതിനൊന്ന് യൂണിറ്റുകള്‍ അടങ്ങിയ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം സി. ദിവാകരന്‍ എം.എല്‍.എയും ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവനും നിര്‍വഹിക്കും.      
(പി.ആര്‍.പി 1920/2017)
 

date