Skip to main content

പഴയങ്ങാടി മാട്ടൂല്‍ റോഡ് പ്രവൃത്തി ഉദ്ഘാടനം    

 കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ പഴയങ്ങാടി-മാടായി-പുതിയങ്ങാടി-മാട്ടൂല്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി ഉദ്ഘാടനം നവംബര്‍ 25ന് പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും.  പഴയങ്ങാടിയില്‍ നടക്കുന്ന ചടങ്ങില്‍ ടി വി രാജേഷ് എം എല്‍ എ അധ്യക്ഷത വഹിക്കും.  പി കരുണാകരന്‍ എം പി മുഖ്യ പ്രഭാഷണം നടത്തും.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് വിശിഷ്ടാതിഥിയായിരിക്കും.
പി എന്‍ സി/4446/2017
 

date