പൈതൃക വാരാഘോഷം: അപൂര്‍വ പുസ്തകങ്ങളും രേഖകളും പ്രദര്‍ശിപ്പിക്കും
ലോക പൈതൃകവാരാഘോഷത്തിന്റെ ഭാഗമായി സെന്‍ട്രല്‍ ആര്‍ക്കൈവ്‌സില്‍ ഇന്ന് (നവംബര്‍ 24) മുതല്‍ 27 വരെ സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ അപൂര്‍വ പുസ്തകളങ്ങളുടെയും രേഖകളുടെയും പ്രസിദ്ധീകരണങ്ങളുടെയും പ്രദര്‍ശനം നടത്തും.
പ്രസിദ്ധ ചരിത്രകാരനും കെ.സി.എച്ച്.ആര്‍ ചെയര്‍മാനുമായ പ്രൊഫ. പി.കെ. മൈക്കിള്‍ തരകന്‍ ഇന്ന് (നവംബര്‍ 24) വൈകിട്ട് 3.30ന് ഉദ്ഘാടനം ചെയ്യും. ആര്‍ക്കൈവ്‌സ് ഡയറക്ടര്‍ പി.ബിജു അധ്യക്ഷത വഹിക്കും. ചരിത്രകാരനായ ഡോ. എം.ആര്‍. രാഘവവാര്യര്‍, മാതൃഭൂമി ന്യൂസ് എഡിറ്ററായിരുന്ന മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ. രജികുമാര്‍, മ്യൂസിയം വകുപ്പ് ഡയറക്ടര്‍ കെ. ഗംഗാധരന്‍, കേരള യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം മേധാവി ഡോ. പി. ശിവദാസന്‍ എന്നിവര്‍ പങ്കെടുക്കും.
പി.എന്‍.എക്‌സ്.4992/17
- Log in to post comments