Skip to main content

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

 

                ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ആറ് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു.  അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുമുള്ള ബിഎ/ബികോം/ബി.എസ്.സി. ബിരുദവും ഗവ.അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നുമുള്ള ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റും, കംപ്യൂട്ടറില്‍ വേഡ് പ്രൊസസിംഗ് പരിജ്ഞാനവുമുള്ള 18നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അധിക യോഗ്യതയുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.  അപേക്ഷ നവംബര്‍ 30ന് വൈകീട്ട് 5ന് മുമ്പ് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കണം.  ഫോണ്‍ 04936 205307.

date