Skip to main content

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ 2017-18 വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതി അവലോകനം 

 

ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2017-18 വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതി അവലോകനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീലിന്റെ സാന്നിധ്യത്തില്‍ ഇന്ന് (നവംബര്‍  24) ഉച്ചകഴിഞ്ഞ് രണ്ടിന് മാമ്മന്‍ മാപ്പിള ഹാളില്‍ ചേരും. എല്ലാ തദ്ദേശഭരണ സ്ഥാപന അധ്യക്ഷ•ാര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, അസി. എക്‌സി. എഞ്ചിനീയര്‍മാര്‍, അസി. എഞ്ചിനീയര്‍മാര്‍, എന്നിവര്‍ ആവശ്യമായ വിശദാംശങ്ങള്‍ സഹിതം യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി അധ്യക്ഷന്‍ സഖറിയാസ് കുതിരവേലിയും മെമ്പര്‍ സെക്രട്ടറിയും ജില്ലാ കളക്ടറുമായ ഡോ.ബി.എസ്. തിരുമേനിയും  അറിയിച്ചു. 

(കെ.ഐ.ഒ.പി.ആര്‍-1974/17)

date