Post Category
വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ അനുവാദം
വോളിബോള്‍ അസോസിയേഷന്‍ നിശ്ചയിച്ചിരുന്ന ടൂരണമെന്റുകള്‍ വോളിബോള്‍ കളിക്കാരുടെ ഭാവി പരിഗണിച്ച് നടത്തുവാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അനുവാദം നല്‍കിയതായി കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍ അറിയിച്ചു. സ്‌പോര്‍ട്‌സ് ആക്റ്റിന് വിരുദ്ധമായി തെരഞ്ഞെടുപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് വോളിബോള്‍ അസോസിയേഷന്റെ അഫിലിയേഷന്‍ റദ്ദാക്കിയത്. നിലവിലുളള പ്രസിഡന്റിനും സെക്രട്ടറിക്കും പകരം വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നിവര്‍ക്ക് ചുമതല നല്‍കിയ സാഹചര്യത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ അനുവാദം നല്‍കിയത്. ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുളള ക്രമീകരണങ്ങള്‍ നടത്താന്‍ വോളിബോള്‍ അസോസിയേഷന്റെ ഭാരവാഹിയോഗം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ വിളിച്ചു ചേര്‍ക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
പി.എന്‍.എക്‌സ്.5033/17
date
- Log in to post comments