കുടുംബശ്രീ ആഴ്ചച്ചന്ത പ്രവര്‍ത്തനം ആരംഭിച്ചു
കൃഷി വകുപ്പിന്റെ സഹകരണത്തോടെ കുടുംബശ്രീ ജില്ലയില്‍ ആരംഭിക്കുന്ന കുടുംബശ്രീ ആഴ്ചച്ചന്തയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ റോസമ്മ സിബി നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ ഏറ്റുമാനൂര്‍ നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.എസ് വിനോദ് അദ്ധ്യക്ഷത വഹിച്ചു. അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജോര്‍ജ് കെ മാത്യു പദ്ധതി വിശദീകരണവും കുടുംബശ്രീ മിഷന് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ടിജി പ്രഭാകരന് മുഖ്യപ്രഭാഷണവും നടത്തി. ഏറ്റുമാനൂര്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൂസന് തോമസ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റോസ്ലിന്, ഏറ്റുമാനൂര്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ കവിത, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പ്രിയ സജീവ് എന്നിവര്‍ സംസാരിച്ചു. കൃഷി വകുപ്പ് അസി. ഡയറക്ടര്‍ ജാന്‍സി കെ കോശി സ്വാഗതവും കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ അനൂപ് ചന്ദ്രന് നന്ദിയും പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 75,000 രൂപയും റിവോള്‍വിംഗ് ഫണ്ട് ആയി 25000 രൂപയും ചേര്‍ത്ത് ഒരു ചന്തയ്ക്ക് ഒരു ലക്ഷം രൂപ അനുവദിയ്ക്കും. ഇതിന്റെ നടത്തിപ്പിന് പഞ്ചായത്തുതല ഓര്‍ഗനൈസിംഗ് കമ്മറ്റി പ്രവര്‍ത്തിക്കും. കുടുംബ ശ്രീയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വനിതകള്‍ക്കായിരിക്കും ചന്തയുടെ നടത്തിപ്പു ചുമതല. സംസ്ഥാനത്തെ 400 ഗ്രാമപഞ്ചായത്തുകളിലാണ് ഇത്തരത്തില്‍ ആഴ്ച ച്ചന്തകള്‍ ആരംഭിക്കുന്നത്. കര്‍ഷകന്റെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് വില നല്കി വാങ്ങി 10 ശതമാനം കൂട്ടി വില്‍പ്പന നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.
(കെ.ഐ.ഒ.പി.ആര്-1995/17)
- Log in to post comments