607 പേര്‍ക്ക് തൊഴിലവസരം ഒരുക്കി സഫലം തൊഴില്‍ മേള
ജില്ലാ ഭരണകൂടവും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററും ചേര്‍ന്ന് മുട്ടില്‍ ഡബ്യൂ.എം.ഓ കോളജില്‍ സംഘടിപ്പിച്ച സഫലം 2017 മിനി ജോബ് ഫെസ്റ്റില്‍ 607 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. ജില്ലയില്‍ ആദ്യമായാണ് തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. പിന്നാക്ക ജില്ലയായ വയനാട്ടില്‍ ആദ്യമായി കൈവന്ന അവസരം വിനിയോഗിക്കാന്‍ 4228 ഉദ്യോഗാര്‍ഥികളാണ് തൊഴില്‍മേളയ്ക്ക് എത്തിയത്.വയനാട് ജില്ലയില്‍ നിന്ന് നല്ല പ്രതികരണമാണ് ഉണ്ടായതെന്ന് തൊഴില്‍ ദാതാക്കളുള്‍പ്പടെയുള്ളവര്‍ വിലയിരുത്തി. രാവിലെ മുതല്‍ തന്നെ നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാനായി എത്തി. 46 കമ്പനികളാണ് തൊഴില്‍ ദാതാക്കളായി മേളയില്‍ പങ്കെടുത്തത്. പത്താം ക്ലാസ് മുതല്‍ ഉന്നത വിദ്യാഭ്യാസരംഗത്തുള്ളവര്‍ വരെ മേളയില്‍ പങ്കെടുക്കാനായി എത്തി. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വയനാട് ജില്ലയിലും എംപ്ലോയബിലിറ്റി സെന്റര്‍ തുടങ്ങുന്നതിനുള്ള നടപടികള്‍കള്‍ക്ക് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം.നജീബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് മുഖ്യപ്രഭാഷണം നടത്തി. മുട്ടില്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എം.ബി.ഫൈസല്‍, ജില്ല ാഎംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.ആര്‍.രവികുമാര്‍, പ്രഫ.സിബി.ജോസഫ്, എന്‍.എസ്.എസ്.ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രഫ.കബീര്‍, എംപ്ലോയബിലിറ്റി സെന്റര്‍ ഹെഡ് വിദ്യാ വി.നായര്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍മാരായ എ.എം.പൊന്നപ്പന്‍, റ്റി.ജി.ബിജു, എം.എസ്.രാജീഷ് എന്നിവര്‍ സംസാരിച്ചു,
- Log in to post comments