സ്ത്രീധന നിരോധന - ഗാര്‍ഹികാതിക്രമ നിരോധന ദിനം ഇന്ന്
സ്ത്രീധന-ഗാര്‍ഹിക അതിക്രമ നിരോധന ദിനാചരണ പരിപാടി ജില്ലാ പഞ്ചായത്ത് ഹാളില്‍ ഇന്ന് (നവംബര്‍ 28) രാവിലെ 9.30ന് കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എസ്. ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിക്കും. സബ് ജഡ്ജ് എ. ഇജാസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി. മൈക്കിള്‍, കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വി സുനില്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എസ്.എന്‍ ശിവന്യ, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ സുരേഷ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.ജെ ബിനോയ്, വനിത സെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍. ഫിലോമിന തുടങ്ങിയവര്‍ സംസാരിക്കും. വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.എന്‍ ശ്രീദേവി സ്വാഗതവും ജില്ലാ സാമൂഹ്യനീതി ജൂനിയര്‍ സൂപ്രണ്ട് എന്‍.പി പ്രമോദ് കുമാര്‍ നന്ദിയും പറയും. അഡ്വ. ദീപ്തി എസ്. നാഥ് സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം എന്നീ വിഷയങ്ങളെക്കുറിച്ച് സെമിനാര്‍ നടത്തും.
(കെ.ഐ.ഒ.പി.ആര്‍-2002/17)
- Log in to post comments