Skip to main content
വാര്‍ഡ്തല, പഞ്ചായത്തുതല ജാഗ്രത സമിതി ശാക്തീകരണ ശില്പശാല സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ ഉദ്ഘാടനം ചെയ്യുന്നു

അടക്കിവെക്കലില്‍ നിന്ന് തുറന്ന് പറച്ചിലിന്റെ ലോകത്തേക്ക് സ്ത്രീ സമൂഹം മാറേണ്ട കാലമായി     എം.സി ജോസഫൈന്‍

 

 

                സ്ത്രീകള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങളും പീഡനങ്ങളും തടയാനും നിര്‍ഭയമായി ജീവിക്കാനുളള സാഹചര്യം ഉണ്ടാക്കാനും ജാഗ്രതസമിതികള്‍ ചത്തതിനൊക്കുമേ ജീവിച്ചിരിപ്പൂ എന്ന അവസ്ഥയില്‍ നിന്ന്  മാറണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. അടക്കിവെക്കലില്‍ നിന്ന് തുറന്ന് പറച്ചിലിന്റെ ലോകത്തേക്ക് സ്ത്രീ സമൂഹം മാറേണ്ട കാലമായി. ജില്ലാ പഞ്ചായത്തും സാമൂഹ്യ നീതി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച വാര്‍ഡ്തല, പഞ്ചായത്തുതല ജാഗ്രത സമിതി ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ എന്നിവര്‍ക്കുളള ജില്ലാതല ശില്‍പശാലയുടെ ഉദ്ഘാടനം  കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു അവര്‍.

 

സ്വന്തം ഇടം തിരിച്ചറിയാന്‍  ഓരോ സ്ത്രീക്കും കൃത്യമായ അവബോധം വേണം. സ്ത്രീകളുടെ സാമൂഹ്യപരമായ മുന്നേറ്റത്തിന് സാഹചര്യമൊരുക്കാന്‍ വാര്‍ഡ് തലം മുതല്‍ ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുപ്പെടുത്തേണ്ടതുണ്ട്.   പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം കൃത്യമായി നിര്‍ണ്ണയിക്കപ്പെടണം. ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ പലപ്പോഴും സ്ത്രീക്ക് ലഭിക്കാത്ത സാഹചര്യമാണുളളത്. മതവും, സമുദായങ്ങളും സ്ത്രീ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താതെ അവകാശ സംരക്ഷണ നിലപാട് സ്വീകരിക്കണം. സമൂഹത്തിലെ സൂക്ഷ്മതലം മുതല്‍ സ്ഥൂലതലം വരെയുളള ഇടങ്ങള്‍ ലിംഗസമത്വത്തിനായി പ്രവര്‍ത്തിക്കണമെന്ന് എം.സി ജോസഫൈന്‍ പറഞ്ഞു. ചരിത്രങ്ങള്‍ പൊതുവേ സ്തീയെ പാര്‍ശ്വവത്ക്കരിക്കുകയാണ് ചെയിതിട്ടുളളത്. എന്നാല്‍ കേരളചരിത്രത്തില്‍ സ്ഥിതി വ്യത്യസ്ഥമാണ്. നവോത്ഥാനകാലഘട്ടം മുതല്‍  വിവിധ അവകാശങ്ങള്‍ ഉന്നയിച്ചുക്കൊണ്ട് നടത്തിയ സമരങ്ങളിലൂടെ  നേടിയെടുത്തതാണ് ഇന്ന് പല ദിശാസൂചകങ്ങളിലും കാണുന്ന സ്ത്രീ മുന്നേറ്റം. സ്തീശാക്തീകരണത്തിന്  സാമ്പത്തിക സ്വാശ്രത്തോടൊപ്പം സാമൂഹിക സ്വാശ്രയത്വവും ആത്യവശ്യമാണ്. വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്ന് തീരുമാനങ്ങളെടുക്കുന്ന വേദികളിലേക്ക് കടന്ന് വരാന്‍ കഴിയണം. നിയമസഭകളിലും പാര്‍ലമെന്റ്ിലും സ്ത്രീ പ്രാതിനിധ്യം കുറവുളള അവസ്ഥക്ക് മാറ്റം വരണമെന്നും അവര്‍ പറഞ്ഞു. സ്ത്രീ പരിരക്ഷ ഉറപ്പാക്കാന്‍ നിര്‍മ്മിച്ച പല നിയമങ്ങളും ഇന്ന് കവര്‍ന്നെടുക്കപ്പെട്ടുകൊണ്ടിരിക്കയാണ്. പീഡനം എന്ന വാക്ക് നിസാരവല്‍ക്കരിക്കപ്പെടുന്നു. ഗാര്‍ഹികപീഡന നിയമത്തിന്റെ 498 എ വകുപ്പില്‍പോലും വെളളം ചേര്‍ക്കപ്പെട്ടു. തൊഴിലിടങ്ങളിലെ പീഡനവും മാറുന്ന തൊഴില്‍ നിയമങ്ങളും സ്ത്രീകളുടെ അദ്ധ്വനത്തെ ചൂഷണം ചെയ്യുകയാണന്നും എം.സി ജോസഫൈന്‍ പറഞ്ഞു.ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുന്‍സിപാലിറ്റിലികളിലും വനിതാ കമ്മീഷന്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

                ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിശിഷ്ട സേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി കെ.മുഹമ്മദ് ഷാഫിയെ ജില്ലാ കളക്ടര്‍ എസ് സുഹാസ് ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനില തോമസ്, കെ.മിനി, ഓമന ടീച്ചര്‍, എ.എന്‍ പ്രഭാകരന്‍,വര്‍ഗീസ് മുരിയന്‍കാവില്‍,പി.ഇസ്മയില്‍,പി.എന്‍ വിമല,കെ.ബി നസീമ,ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഡാര്‍ളി. ഇ.പോള്‍,ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ എന്‍.പി വോണുഗോപാല്‍,ഐ.സി.ഡിഎസ് പ്രോഗ്രാം ഓഫീസര്‍ വി.ഐ നിഷ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

 

date