Skip to main content

പട്ടിക ജാതി പ്രൊമോട്ടര്‍ : അപേക്ഷിക്കാം

    ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി പട്ടിക ജാതി പ്രൊമോട്ടര്‍മാരായി നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തി ല്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. 18നും 40നും മധ്യേ പ്രായമുള്ള പ്രീഡിഗ്രി/പ്ലസ്ടു യോഗ്യതയുള്ളവരായിരിക്കണം. കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പട്ടിക ജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ക്കും അപേക്ഷിക്കാം. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സിയും ഉയര്‍ന്ന പ്രായപരിധി 50 വയസുമാണ്. ഈ വിഭാഗം അപേക്ഷകര്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരാ ണെന്ന റവന്യു അധികാരികളുടെ സാക്ഷ്യപത്രവും ഹാജരാക്കണം. 
    വടശ്ശേരിക്കര, പഴവങ്ങാടി, മലയാലപ്പുഴ, വള്ളിക്കോട്, കോന്നി, മൈലപ്ര, പ്രമാടം, ആനിക്കാട്, മല്ലപ്പള്ളി, കുന്നന്താനം, കവിയൂര്‍, കോട്ടാങ്ങല്‍, മെഴുവേലി, ആറډുള, ചെറുകോല്‍, കോഴഞ്ചേരി, ഓമല്ലൂര്‍, എഴുമറ്റൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലും പത്തനംതിട്ട, പന്തളം, തിരുവല്ല എന്നീ മുനിസിപ്പാലിറ്റികളിലുമാണ് നിയമനം. 
    അപേക്ഷ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത് /മുനിസിപ്പാലിറ്റി എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ എട്ടിന് വൈകുന്നേരം അഞ്ചിന് മുമ്പ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം.                                      (പിഎന്‍പി 3195/17)

date