ജില്ലയുടെ മാനവിക വികസന സൂചിക ഉയര്‍ത്താന്‍ സാധ്യതകള്‍ തേടുന്നു
ജില്ലയുടെ ഹൂമന്‍ ഡവലപ്മെന്റ് ഇന്‍ഡക്സ് ഉയര്‍ത്തുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് നിയോഗിച്ച നോഡല്‍ ഓഫീസറും എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ.വി.പി ജോയി കളക്ട്രേറ്റില്‍ ജില്ലാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 150 ജില്ലകളിലാണ് ഏറ്റവും കുറഞ്ഞ ഹൂമന്‍ ഡവലപ്മെന്റ് ഇന്‍ഡക്സ് ഉളളത്. വിവിധ കാരണങ്ങളാല്‍ ജില്ല പുറകിലാണെന്ന് വി.പി.ജോയി പറഞ്ഞു.
കോളനികളുടെ പിന്നാക്കാവസ്ഥ മനസ്സിലാക്കുന്നതിന് ഓരോ കോളനിയെ സംബന്ധിച്ചും വിശദമായ സാമ്പത്തികാവസ്ഥ, സമൂഹിക സാഹചര്യം , പുതിയ വരുമാന സാധ്യതകള്‍ എന്നിവ കണ്ടെത്തി പട്ടിക തയ്യാറാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. ജില്ലയിലെ വിവിധ സൂചകങ്ങള്‍ പ്രകാരം ഉള്ള പിന്നോക്കാവസ്ഥയ്ക്ക് കാരണമായ പ്രശ്നങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനുളള പ്രവര്‍ത്തനങ്ങള്‍ നടത്താനും അത് സംബന്ധിച്ച് സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കാനും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. തയ്യാറാക്കുന്ന ജില്ലാ പ്ലാനില്‍ ഓരോ കോളനിയുടെയും പ്രശ്നങ്ങള്‍, വിവധ തലത്തിലുളള ഡാറ്റകള്‍, അനുകൂല ഘടകങ്ങള്‍,വകുപ്പുകളുടെ കര്‍ത്തവ്യം, എന്നിവ കൃത്യമായി നിര്‍വ്വചിക്കപ്പെടണം. ജില്ലാ കളക്ടര്‍ എസ്.സുഹാസ്,എ.ഡി.എം കെ.എം രാജു, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments