Skip to main content

സ്പെഷല്‍ എജുക്കേറ്റേഴ്സ് ഒഴിവ് 

 

    ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ ആര്‍.എം.എസ്.എ ഐ.ഇ.ഡി.എസ്.എസ് സ്പെഷല്‍ എജുക്കേറ്റേഴ്സിന്‍റെ 21 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.ബിരുദവും സ്പെഷല്‍ എജുക്കേഷനില്‍ ബി.എഡും അല്ലെങ്കില്‍ ബി.എഡും (ജനറല്‍), സ്പെഷല്‍ എജുക്കേഷനില്‍ രണ്ടു വര്‍ഷത്തെ ഡിപ്ലൊമയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്കുള്ള നിയമനത്തിന്  പ്രതിമാസം 28,815 രൂപ വേതനം ലഭിക്കും. വിലാസവും ഫോണ്‍ നമ്പറും ഇമെയില്‍ വിലാസവും രേഖപ്പെടുത്തിയ ബയോഡാറ്റയും   സര്‍ട്ടിഫിക്കറ്റുകളുടെ  പകര്‍പ്പും ഇ-മെയില്‍ വഴിയോ നേരിട്ടോ  സിവില്‍ സ്റ്റേഷനിലുള്ള ആര്‍.എം.എസ്.എ ജില്ലാ ഓഫീസില്‍ നവംബര്‍ 30 വൈകീട്ട് അഞ്ചിനകം നല്‍കണം. വിലാസം: ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍, ആര്‍.എം.എസ്.എ ജില്ല ഓഫീസ്,സിവില്‍ സ്റ്റേഷന്‍,പാലക്കാട് - 678001 .  rmsapkd@gmail.com

date