Skip to main content

ഈ സ്വര്‍ണ്ണം അച്ഛനും അമ്മക്കും; വാക്കുപാലിച്ച് നിരഞ്ജന

 

സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്ന് കിലോമീറ്റര്‍ നടത്തമല്‍സരം അവസാനിച്ചപ്പോള്‍ അച്ഛനും അമ്മക്കും കൊടുത്ത വാക്ക് പാലിച്ചതിന്റെ സന്തോഷത്തിലായിരുന്നു നിരഞ്ജന. മലപ്പുറം ആലത്തിയൂര്‍ കെ.എച്ച്.എം.എച്ച്.എസിലെ വിദ്യാര്‍ത്ഥിനിയാണ് നിരഞ്ജന എസ്. 'അച്ഛനും അമ്മയ്ക്കും  സ്വര്‍ണ്ണ മെഡല്‍ നേടുമെന്ന് വാക്കുകൊടുത്തിട്ടാണ് മത്സരിക്കാന്‍ എത്തിയതെന്ന് മല്‍സര ശേഷം നിരഞ്ജന പറഞ്ഞു.  
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായികമേളയില്‍ ഇതേ ഇനത്തില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. അതുകൊണ്ട് ഇത്തവണ സ്വര്‍ണം നേടുമെന്ന് മാതാപിതാക്കള്‍ക്ക് വാക്കുകൊടുത്താണ് പോന്നതെന്ന് നിരഞ്ജന പറഞ്ഞു. 
ദിവസവും രാവിലെ റോഡിലും പിന്നെ സ്‌കൂളിലുമായായായിരുന്നു പരിശീലനമെന്ന് കോച്ച് റിയാസ് പറഞ്ഞു. പിന്നീട് സംസ്ഥാന സ്‌കൂള്‍ കായികമേള ആരംഭിക്കുന്നതിന് ഒരാഴ്ച്ച മുമ്പ് പാലക്കാട് പോയി ട്രാക്കിലും പരിശീലിച്ചു. ഇടുക്കി സി എച്ച് എസ് കാല്‍വരമൗണ്ട് സ്‌കൂളിലെ ഡെവിന റോബിയാണ് വെള്ളി  നേടിയത്. കോഴിക്കോട് ആര്‍ ഇ സി ജി വി എച്ച് എസ് എസ് ചാത്തമംഗലം സ്‌കൂളിലെ ആദിത്യ പി.പിക്കാണ് വെങ്കലം.

date