കൺസ്യൂമർ ക്ലബ്ബ് ഉദ്ഘാടനവും ഹരിത കലാലയ സർട്ടിഫിക്കറ്റ് വിതരണവും നവംബർ 11 ന്
വിദ്യാർത്ഥികളിൽ ഉപഭോക്തൃ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഉപഭോക്തൃകാര്യ വകുപ്പിന്റെ സഹായത്തോടെ കലാലയങ്ങളിൽ കൺസ്യൂമർ ക്ലബ്ബ് ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് (നവംബർ 11 ന് ) രണ്ടുമണിക്ക് എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിൽ ഭക്ഷ്യ പൊതുവിതരണ- ഉപഭോക്തൃകാര്യം- ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും. ടി ജെ വിനോദ് എം എൽ എ മുഖ്യതിഥി ആയിരിക്കും.
യോഗത്തിൽ
സെന്റ് ആൽബർട്ട്സ് കോളേജ് ചെയർമാനും മാനേജരുമായ റവ. ഡോ. ആന്റണി തോപ്പിൽ അധ്യക്ഷനാകും. എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ഡി. ബി.ബിനു മുഖ്യപ്രഭാഷണം നടത്തും. ഹരിത കേരള മിഷൻ ഏർപ്പെടുത്തിയ ഹരിത കലാലയ സർട്ടിഫിക്കറ്റ് സെന്റ് ആൽബർട്ട്സ് കോളേജിനു വേണ്ടി റവ. ഡോ. ആന്റണി തോപ്പിൽ ഏറ്റുവാങ്ങും.
പ്രിൻസിപ്പൽ ഡോ ജസ്റ്റിൻ ജോസഫ് റിബലോ, കൺസ്യൂമർ ക്ലബ്ബ് സംഘാടകരായ പരിവർത്തൻ (NGO) സ്റ്റേറ്റ് കോർഡിനേറ്റർ ഐപ്പ് ജോസഫ്, കോളേജിലെ വിവിധ വിഭാഗങ്ങളിലെ ഭാരവാഹികൾ, ഫാ. ഷൈൻ പോളി കളത്തിൽ, ഫാ. ജൻസൺ ലിവേറ, ഫാ. നിബിൻ കുര്യാക്കോസ്, ഡോ. റോസിലിൻ ഗോൺസാല, നാഷണൽ സർവീസ് സ്കീം പ്രതിനിധി, ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ എസ് രജനി എന്നിവർ പങ്കെടുക്കും.
- Log in to post comments