Skip to main content

മെഡിക്കൽ റെക്കോഡ് ലൈബ്രേറിയൻ തസ്തിക ഒഴിവ്

എറണാകുളം ജില്ലയിലെ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ റെക്കോഡ് ലൈബ്രേറിയൻ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യത: മെഡിക്കൽ ഡോക്യുമെന്റേഷൻ/ മെഡിക്കൽറെക്കോഡ് ലൈബ്രേറിയൻ കോഴ്‌സിൽ ബിരുദ/ബിരുദാനന്തരം. അല്ലെങ്കിൽ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റ്യൂട്ടിൽനിന്നും മെഡിക്കൽ റെക്കോഡ് സയൻസിൽ ഡിപ്ലോമ. ഈ യോഗ്യതകളുടെ അഭാവത്തിൽ  പ്ലസ്ടുവും മെഡിക്കൽ കോളേജിൽനിന്നു മെഡിക്കൽ റെക്കോഡ്‌സ് സൂക്ഷിക്കുന്നതിൽ ഒരു വർഷത്തെ പരിശീലനവും പരിഗണിക്കും. പ്രായം: 41 വയസിൽ താഴെ. ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം നവംബർ 16ന് മുമ്പു നേരിട്ട് ഹാജരാകണം.

date