Skip to main content

ഗവി, കൊച്ചുപമ്പ : പൊതു ശൗചാലയങ്ങള്‍ നിര്‍മിക്കും

ഗവി,കൊച്ചുപമ്പ വിനോദസഞ്ചാരികള്‍ക്കായി 30 യൂണിറ്റ് പൊതു ശൗചാലയങ്ങളും ഖരമാലിന്യ സംസ്‌കരണത്തിനായി ഉയര്‍ന്ന നിലവാരത്തിലുള്ള ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിക്കുന്നു. ജില്ലാ ശുചിത്വ മിഷനും കേരള ഫോസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനും സീതത്തോട് ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ യോഗത്തിലാണ് തീരുമാനം. ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിഫി എസ് ഹക്കിന്റെ നേതൃത്വത്തിലുള്ള സംഘം  പദ്ധതി പ്രദേശം പരിശോധിച്ചു.
ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ (എസ്ഡബ്ല്യുഎം) ആദര്‍ശ് പി കുമാര്‍, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് അരുണ്‍ വേണുഗോപാല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലതികാ സുഭാഷ്, മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് പി മാത്തച്ചന്‍ , ബോര്‍ഡ് ഡയറക്ടര്‍മാരായ പി ആര്‍ ഗോപിനാഥന്‍, കെ എസ് ജ്യോതി , കെ എസ് അരുണ്‍ ,അക്കൗണ്ട്‌സ് ജനറല്‍ മാനേജര്‍ കിരണ്‍ ജെയിംസ്, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രമോദ്, ഗവി ഡിവിഷണല്‍ മാനേജര്‍ സജീര്‍ എന്നിവര്‍  യോഗത്തില്‍ പങ്കെടുത്തു.

date