Skip to main content

സൈനിക ബോര്‍ഡ് യോഗം ചേര്‍ന്നു

ജില്ലാ സൈനിക ബോര്‍ഡിന്റെയും സായുധസേനാ പതാകദിന ഫണ്ട് കമ്മിറ്റിയുടെയും സംയുക്തയോഗം അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ ചേമ്പറില്‍ നടന്നു.  പെന്‍ഷന്‍ ലഭിക്കാത്ത വിമുക്തഭടന്മാര്‍ക്കുള്ള സാമ്പത്തിക സഹായം 7,80,000 രൂപ അനുവദിച്ചു. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്  ബി.ജ്യോതിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാസൈനികക്ഷേമ ഓഫീസര്‍  ഷിജു ഷെരിഫ്,  സൈനികബോര്‍ഡ് വൈസ് പ്രസിഡന്റ് റിട്ട.ലെഫ്റ്റ്. കേണല്‍  വി.കെ മാത്യു, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date