നൈപുണ്യ പരിശീലന ദാതാക്കളുടെ ഉച്ചകോടി 12ന് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും
ജില്ലയുടെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ ഉച്ചകോടി നവംബർ 12ന് രാവിലെ 10ന് ആലപ്പുഴ ഹവേലി ബാക്‌വാട്ടർ റിസോർട്ടിൽ കാർഷിക വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. പി.പി ചിത്തരഞ്ജൻ എം എൽ എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ അലക്‌സ് വർഗ്ഗീസ്, സംസ്ഥാന നൈപുണ്യ വികസന മിഷൻ മാനേജിങ് ഡയറക്ടർ സൂഫിയാന്‍ അഹമ്മദ്, സബ് കളക്ടർ സമീർ കിഷൻ എന്നിവർ സംസാരിക്കും.
ജില്ലാ ഭരണകൂടവും ജില്ലാ നൈപുണ്യ സമിതിയും സംസ്ഥാന നൈപുണ്യ വികസന മിഷനും സംയുക്തമായിട്ടാണ് പരിപാടി സംഘടപ്പിക്കുന്നത്. ജില്ലയുടെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവില്‍ നൈപുണ്യ പരിശീലന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ചെറുതും വലുതുമായ എല്ലാ പൊതു - സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഉച്ചകോടി നടത്തുന്നത്.
(പി.ആർ/എ.എൽ.പി./2303)
- Log in to post comments