പേപ്പര്‍ പ്രസന്‍റേഷന്‍ മത്സരം
ബാലാവകാശ വാരാചരണത്തിന്‍റെ ഭാഗമായി സംസ്ഥാന ബാലാവകാശ കമ്മിഷന്‍റെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ 'പ്രകൃതിദുരന്തങ്ങളും - കുട്ടികളും' എന്ന വിഷയത്തില്‍ പേപ്പര്‍ പ്രസന്‍റേഷന്‍ മത്സരം സംഘടിപ്പിക്കുന്നു. യു.ജി.സി അംഗീകൃതസ്ഥാപനങ്ങള്‍/ സര്‍വകലാശാലകളില്‍ നിന്നുള്ള എം.എസ്.ഡബ്ല്യു/ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്, സൈക്കോളജി, പബ്ലിക് ഹെല്‍ത്ത് വിഷയങ്ങളിലെ ബിരുദാനന്തര ബിരുദവിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ' പ്രകൃതിദുരന്തങ്ങള്‍ കുട്ടികളില്‍ഉണ്ടാക്കുന്ന ഗഹനമായ പ്രത്യാഘാതങ്ങള്‍, കുട്ടികള്‍ക്കായുള്ള മനോ-സാമൂഹിക പിന്തുണാസംവിധാനങ്ങള്‍ എന്ന വിഷയത്തിലുള്ള വിജയകരമായ ഫീല്‍ഡ്തല പഠനങ്ങള്‍ അല്ലെങ്കില്‍മാതൃകകള്‍' എന്നതിനെ ആസ്പദമാക്കിയുള്ള സംഗ്രഹങ്ങള്‍ (300 വാക്കുകളില്‍കവിയാതെ, ഇംഗ്ലീഷ് അല്ലെങ്കില്‍ മലയാളം, പി.ഡി.എഫ് രൂപത്തില്‍) നവംബര്‍ 13 ന് രാത്രി 11 മണിക്കകം childrightsweekpalakkad@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. സംഗ്രഹം സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയതാകണം. നവംബര്‍ 17 ന് പാലക്കാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പ്രസേന്‍റേഷന്‍ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2531098, 8281899468.
- Log in to post comments