Skip to main content

ജില്ലാ സിവില്‍ സര്‍വീസസ് കായികമേള 26 മുതല്‍

ജില്ലാ സിവില്‍ സര്‍വീസസ് കായികമേള നവംബര്‍ 26,27,28 തീയതികളില്‍ മലപ്പുറത്തും മഞ്ചേരിയിലുമായി നടക്കും. അപേക്ഷാ ഫോറം നവംബര്‍ 12ന് രാവിലെ 10 മുതല്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫിസില്‍ ലഭിക്കും. അപേക്ഷകള്‍ നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പിക്കാം, ഓണ്‍ലൈനായി സ്വീകരിക്കില്ല. പങ്കെടുക്കുന്ന ഓരോ മത്സര ഇനത്തിനും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച പ്രത്യേകം അപേക്ഷാ ഫോമുകള്‍ നല്‍കണം. ഡബിള്‍സ് ഇനങ്ങളില്‍ സഹതാരത്തിന്റെ വിവരങ്ങള്‍ ഫോം 2ല്‍ നല്‍കണം. സഹതാരം ഫോം 1 പ്രത്യേകം നല്‍കുകയും വേണം. 

വിലാസം: സെക്രട്ടറി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സിവില്‍ സ്‌റ്റേഷന്‍, മലപ്പുറം, 676505. നവംബര്‍ 19 വൈകീട്ട് അഞ്ചുമണി വരെ അപേക്ഷ സ്വീകരിക്കും. എന്‍ട്രി ഫോം, മത്സരം നടക്കുന്ന സ്ഥലം, തീയതി എന്നിവ http://sportsmalappuram.com ല്‍ ലഭിക്കും. ഫോണ്‍: 9495243423, 8590989692, 6282133943.

date