Skip to main content

*വയനാട് ഉപതെരഞ്ഞെടുപ്പ്: സ്‌ട്രോങ് റൂം പരിശോധിച്ചു*

വയനാട് ലോക് സഭാ ഉപതെരഞ്ഞടുപ്പിന്റെ ഭാഗമായി പോളിങ് ഉദ്യോസ്ഥരുടെ അവസാനവട്ട റാന്‍ഡമൈസേഷന്‍ നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ ഓഫീസില്‍ നടന്നു. ജനറല്‍ ഒബ്‌സര്‍വര്‍ എം.ഹരിനാരാണന്‍, ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്, അസി. കലക്ടര്‍ വി.എം ആര്യ, ഉപവരണാധികാരികളായ കാര്‍ത്തിക്.പി, ജോയ്‌സി ജോസഫ്, ധനിക് ലാല്‍.ജി തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് പോളിങ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രവും വോട്ടെണ്ണല്‍ കേന്ദ്രവുമായ നിലമ്പൂര്‍ അമല്‍ കോളജിലെ  സ്‌ട്രോങ് റൂം പരിശോധിച്ച് ജനറല്‍ ഒബ്‌സര്‍വര്‍ എം.ഹരിനാരാണന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തി.

date